ഏഷ്യാ കപ്പ്; ലങ്കയ്ക്ക് ലക്ഷ്യം 174 റണ്‍സ്; രോഹിത്തിന് അര്‍ദ്ധസെഞ്ചുറി

Update: 2022-09-06 16:10 GMT


ദുബായ്: ഏഷ്യാ കപ്പിലെ നിര്‍ണ്ണായക മല്‍സരത്തില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ 174 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു.ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയുടെ അര്‍ദ്ധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് രക്ഷയായത്. 41 പന്തില്‍ താരം 72 റണ്‍സ് നേടി. കെ എല്‍ രാഹുലിന് (6) ഇന്ന് ഫോം കണ്ടെത്താനായില്ല. കോഹ്‌ലി ഇന്ന് ഗോള്‍ഡന്‍ ഡക്കായി. 29 പന്തില്‍ 34 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്‌സും ഇന്ത്യയ്ക്ക് തുണയായി. ഹാര്‍ദ്ദിക്ക് പാണ്ഡെ(17), ഋഷഭ് പന്ത് (17), ദീപക് ഹൂഡ(3) എന്നിവര്‍ക്കും കാര്യമായ ബാറ്റിങ് കാഴ്ചവയ്ക്കാനായില്ല. ഏഴ് പന്തില്‍ 15 റണ്‍സെടുത്ത് അശ്വിന്‍ തിളങ്ങി. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 173 റണ്‍സ് നേടിയത്. ലോകു മരക്കലഗെ മൂന്നും കരുണരത്‌നെ, ഷനക എന്നിവര്‍ ശ്രീലങ്കയ്ക്കായി രണ്ട് വീതം വിക്കറ്റും നേടി.






Tags:    

Similar News