ഏഷ്യാകപ്പ്; പുറത്തായവരുടെ ഏറ്റുമുട്ടലില്‍ ടോസ് അഫ്ഗാന്; രാഹുല്‍ നയിക്കും

സൂപ്പര്‍ ഫോറില്‍ രണ്ട് മല്‍സരങ്ങളും പരാജയപ്പെട്ടാണ് ഇരുടീമും വരുന്നത്.

Update: 2022-09-08 14:19 GMT


ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ നിന്ന് പുറത്തായ ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള മല്‍സരത്തില്‍ ടോസ് അഫ്ഗാന്. ടോസ് നേടിയ അഫ്ഗാനിസ്താന്‍ ഇന്ത്യയെ ബാറ്റിങിനയച്ചു. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് മല്‍സരത്തില്‍ വിശ്രമം നല്‍കി. കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുക. കെ എല്‍ രാഹുലും കോഹ്‌ലിയുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്ക്, അക്‌സര്‍ പട്ടേല്‍, അശ്വിന്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ് എന്നിവര്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം നേടി. സൂപ്പര്‍ ഫോറില്‍ രണ്ട് മല്‍സരങ്ങളും പരാജയപ്പെട്ടാണ് ഇരുടീമും വരുന്നത്.




Tags:    

Similar News