രാഹുല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് പുറത്ത്

പരിക്കിനെ തുടര്‍ന്ന് രാഹുലിന് കഴിഞ്ഞ ഏഴ് മാസത്തിനിടെ നഷ്ടമാവുന്ന നാലാം പരമ്പരയാണിത്.

Update: 2022-06-10 06:47 GMT


ഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട കെ എല്‍ രാഹുലിന് പരമ്പര പൂര്‍ണ്ണമായും നഷ്ടമാവും. പരിക്ക് സാരമുള്ളതല്ലെന്നും എന്നാല്‍ തുടര്‍ ചികില്‍സയ്ക്കും പരിശീലനത്തിനുമായി താരം നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ തുടരും. പൂര്‍ണ്ണ ഫിറ്റാവുന്ന പക്ഷം ജൂണ്‍ 16ന് താരം ഇംഗ്ലണ്ടിലേക്ക് തിരിക്കും. 16നാണ് ഇന്ത്യന്‍ ടീമിലെ ആദ്യ ബാച്ച് ഇംഗ്ലണ്ട് പര്യടനത്തിനായി തിരിക്കുക. ദക്ഷിണാഫ്രിക്കന്‍ പരമ്പര പൂര്‍ത്തിയാവുന്ന പക്ഷമാണ് രണ്ടാം ബാച്ച് ഇംഗ്ലണ്ടിലേക്ക് യാത്രയാവുക. പരിക്കിനെ തുടര്‍ന്ന് രാഹുലിന് കഴിഞ്ഞ ഏഴ് മാസത്തിനിടെ നഷ്ടമാവുന്ന നാലാം പരമ്പരയാണിത്.




Tags: