ട്വന്റി-20യില്‍ 100 ജയങ്ങളുടെ റെക്കോഡുമായി ടീം ഇന്ത്യ

മല്‍സരത്തിലെ നിര്‍ണ്ണായക ഓവര്‍ എറിഞ്ഞ് പൂരനെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

Update: 2022-02-19 04:34 GMT


കൊല്‍ക്കത്ത:ട്വന്റി-20യില്‍ 100 ജയങ്ങള്‍ എന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ടീം. വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റിയില്‍ എട്ട് റണ്‍സിന്റെ ജയം നേടിയാണ് ഇന്ത്യ റെക്കോഡ് കരസ്ഥമാക്കിയത്. ഈ നേട്ടം സ്വന്തമാക്കിയ ആദ്യത്തെ ടീം പാകിസ്താനാണ്. കളിച്ച 155 മല്‍സരങ്ങളില്‍ നിന്നാണ് ഇന്ത്യയുടെ നേട്ടം. പാകിസ്താന്‍ 189 മല്‍സരങ്ങളില്‍ ഈ നാഴികകല്ല് പിന്നിട്ടത്. നിലവില്‍ പാകിസ്താന്‍ 118 മല്‍സരങ്ങള്‍ ജയിച്ചിട്ടുണ്ട്.


കഴിഞ്ഞ ദിവസം 187 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച വിന്‍ഡീസ് മികച്ച ചെറുത്തുനില്‍പ്പ് ഉയര്‍ത്തിയാണ് കീഴടങ്ങിയത്. നിക്കോളസ് പൂരന്‍(41 പന്തില്‍ 62), പവ്വല്‍ (36 പന്തില്‍ 68) എന്നിവര്‍ വെടിക്കെട്ട് പുറത്തെടുത്തിട്ടും സന്ദര്‍ശകര്‍ തോല്‍വി നേരിട്ടു. മല്‍സരത്തിലെ നിര്‍ണ്ണായക ഓവര്‍ എറിഞ്ഞ് പൂരനെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.









Tags:    

Similar News