വിന്‍ഡീസ് പരമ്പര; വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഋഷഭ് പന്ത്

സീനിയര്‍ താരം ശിഖര്‍ ധവാനെ തഴഞ്ഞാണ് പന്തിന് ടിക്കറ്റ് ലഭിക്കുക.

Update: 2022-01-29 11:33 GMT


മുംബൈ: ഫെബ്രുവരി ആദ്യം ഇന്ത്യയില്‍ ആരംഭിക്കുന്ന വെസ്റ്റ്ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആവാന്‍ സാധ്യത. നിലവിലെ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് ആദ്യ മല്‍സരത്തില്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രാഹുലിന് കീഴില്‍ വൈസ് ക്യാപ്റ്റനായ ജസ്പ്രീത് ബുംറയ്ക്കും പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പന്തിന് നറുക്ക് വീഴാനിരിക്കുന്നത്. ബിസിസിഐ വൃത്തങ്ങളാണ് പന്തിന്റെ സാധ്യതയെ കുറിച്ച് വ്യക്തമാക്കിയത്. സീനിയര്‍ താരം ശിഖര്‍ ധവാനെ തഴഞ്ഞാണ് പന്തിന് ടിക്കറ്റ് ലഭിക്കുക.




Tags:    

Similar News