ശ്രീലങ്കയ്‌ക്കെതിരേ സൂര്യകുമാര്‍ യാദവും പുറത്ത്

അതിനിടെ വിന്‍ഡീസിനെതിരേ മികച്ച പ്രകടനം കാഴ്ചവച്ച യാദവ് ലോക റാങ്കിങില്‍ വന്‍ മുന്നേറ്റം നടത്തി.

Update: 2022-02-23 14:32 GMT


മുംബൈ: ശ്രീലങ്കയ്‌ക്കെതിരേ ആരംഭിക്കുന്ന ട്വന്റി-20 പരമ്പരയില്‍ നിന്ന് സൂര്യകുമാര്‍ യാദവും പുറത്ത്. വെസ്റ്റ്ഇന്‍ഡീസിനെതിരായ അവസാന ട്വന്റി മല്‍സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതേ മല്‍സരത്തില്‍ ദീപക് ചാഹറിനും പരിക്കേറ്റിരുന്നു.യാദവും ചാഹര്‍ ലങ്കന്‍ പരമ്പരയ്ക്ക് ലഭ്യമല്ലെന്ന് ബിസിസിഐ ട്വറ്ററിലൂടെ അറിയിക്കുകയായിരുന്നു.


അതിനിടെ വിന്‍ഡീസിനെതിരേ മികച്ച പ്രകടനം കാഴ്ചവച്ച യാദവ് ലോക റാങ്കിങില്‍ വന്‍ മുന്നേറ്റം നടത്തി. ബാറ്റ്‌സ്മാന്‍മാരില്‍ 35 സ്ഥാനം ഉയര്‍ന്ന് താരം 21ാം സ്ഥാനത്തെത്തി.







Tags: