രോഹിത്ത് പുറത്ത് തന്നെ; ഇംഗ്ലണ്ടിനെതിരേ കളിക്കില്ല; ബുംറ നയിക്കും

മായങ്ക് അഗര്‍വാളിനെ കഴിഞ്ഞ ദിവസം ടീമിലുള്‍പ്പെടുത്തിയിരുന്നു.

Update: 2022-06-29 12:48 GMT


ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ ജസ്പ്രീത് ബുംറ തന്നെ നയിക്കും. കൊവിഡ് ബാധിച്ച ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ രോഗമുക്തി കൈവരിച്ചിട്ടില്ലെന്നും താരം ടെസ്റ്റ് മല്‍സരം കളിക്കില്ലെന്നും ബിസിസിഐ അറിയിച്ചു. രോഹിത്ത് പൂര്‍ണ്ണമായും പുറത്തായതോടെ കെ എസ് ഭരത്, ചേതേശ്വര്‍ പൂജാര എന്നിവര്‍ക്ക് ഓപ്പണിങിലേക്ക് സാധ്യതയുണ്ട്. മായങ്ക് അഗര്‍വാളിനെ കഴിഞ്ഞ ദിവസം ടീമിലുള്‍പ്പെടുത്തിയിരുന്നു.




Tags:    

Similar News