നോട്ടിങ്ഹാം ടെസ്റ്റില്‍ ഇന്ത്യ 278 റണ്‍സിന് പുറത്ത്

ഇതോടെ ഇന്ത്യക്ക് 95 റണ്‍സിന്റെ ലീഡായി.

Update: 2021-08-06 17:45 GMT


നോട്ടിങ്ഹാം: നോട്ടിങ്ഹാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ 278 റണ്‍സിന് പുറത്ത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 183 റണ്‍സിന് മറുപടിയായി ഇറങ്ങിയ ഇന്ത്യ 278 റണ്‍സ് നേടി. ഇതോടെ ഇന്ത്യക്ക് 95 റണ്‍സിന്റെ ലീഡായി. കെ എല്‍ രാഹുല്‍ (84), രവീന്ദ്ര ജഡേജ (56) എന്നിവരാണ് ഇന്ത്യന്‍ താരങ്ങളിലെ ടോപ് സ്‌കോറര്‍മാര്‍. രോഹിത്ത് ശര്‍മ്മ(36), ഋഷഭ് പന്ത്(25), ജസ്പ്രീത് ബുംറ(28) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിനായി അഞ്ച് വിക്കറ്റ് നേടി.




Tags:    

Similar News