ട്വന്റി-20 ലോകകപ്പ്; നെതര്‍ലന്റസ് സൂപ്പര്‍ 12ന് അരികെ; നമീബിയക്ക് പരാജയം

ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയെ അട്ടിമറിച്ച നമീബിയക്ക് ഓറഞ്ച് പടയ്ക്ക് മുന്നില്‍ തലതാഴ്ത്താനായിരുന്നു വിധി.

Update: 2022-10-18 09:30 GMT


പെര്‍ത്ത്: ട്വന്റി-20 ലോകകപ്പില്‍ നെതര്‍ലന്റസിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ നമീബിയയെയാണ് നെതര്‍ലന്റ്‌സ് വീഴ്ത്തിയത്. ജയത്തോടെ അവര്‍ സൂപ്പര്‍ 12ന് അരികെയെത്തി. ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയെ അട്ടിമറിച്ച നമീബിയക്ക് ഓറഞ്ച് പടയ്ക്ക് മുന്നില്‍ തലതാഴ്ത്താനായിരുന്നു വിധി. നമീബിയ ഉയര്‍ത്തിയ 122 റണ്‍സ് ലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നെതര്‍ലന്റസ് പിന്തുടര്‍ന്നു. ഓറഞ്ച് നിരയ്ക്കായി ഡൗവ്ഡ്(35), വിക്രം സിങ്(39), ഡീ ലീഡ് (30) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു.

ടോസ് ലഭിച്ച നമീബിയ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടി. ഫ്രൈലിന്‍ങ്ക് (43) ആണ് നമീബിയയുടെ ടോപ് സ്‌കോറര്‍.


Tags: