ട്വന്റിയിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ പട്ടം സൂര്യകുമാര്‍ യാദവിന്

ഒരു വര്‍ഷം കൊണ്ടാണ് താരം ഈ നേട്ടം അതിവേഗം തന്റെ പേരിലാക്കിയത്.

Update: 2022-11-02 17:08 GMT

അഡ്‌ലെയ്ഡ്: ട്വന്റി-20യിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ എന്ന പദവി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന് സ്വന്തം.ഐസിസിയുടെ പുതിയ റാങ്കിങിലാണ് താരം ഒന്നിലേക്ക് കുതിച്ചത്. പാകിസ്താന്റെ മുഹമ്മദ് റിസ്വാനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. ലോകകപ്പില്‍ നാല് മല്‍സരങ്ങളില്‍ നിന്നായി രണ്ട് അര്‍ദ്ധസെഞ്ചുറികള്‍ നേടിയതോടെയാണ് സൂര്യ ഒന്നിലേക്ക് കുതിച്ചത്. വിരാട് കോഹ് ലിക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ്. കഴിഞ്ഞ വര്‍ഷമാണ് സൂര്യ ട്വന്റിയില്‍ അരങ്ങേറ്റം നടത്തിയത്. ഒരു വര്‍ഷം കൊണ്ടാണ് താരം ഈ നേട്ടം അതിവേഗം തന്റെ പേരിലാക്കിയത്.






Tags:    

Similar News