അയര്‍ലന്റ് പര്യടനം; ഹാര്‍ദ്ദിക്ക് ക്യാപ്റ്റന്‍ ; ത്രിപാഠിയും സഞ്ജുവും ടീമില്‍

ഭുവനേശ്വര്‍ കുമാര്‍ ആണ് വൈസ് ക്യാപ്റ്റന്‍.

Update: 2022-06-15 15:51 GMT


മുംബൈ: അയര്‍ലന്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ വൈസ് ക്യാപ്റ്റനായ ഹാര്‍ദ്ദിക്ക് പാണ്ഡെ ടീമിനെ നയിക്കും. ഭുവനേശ്വര്‍ കുമാര്‍ ആണ് വൈസ് ക്യാപ്റ്റന്‍. ആദ്യമായാണ് ഹാര്‍ദ്ദിക്ക് ഇന്ത്യയെ നയിക്കുന്നത്. രാഹുല്‍ ത്രിപാഠി, മലയാളി താരം സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഉമ്രാന്‍ മാലിഖിനെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അയര്‍ലന്റിനെതിരായ ട്വന്റി പരമ്പര ജൂണ്‍ 26നാണ് ആരംഭിക്കുക. നിലവിലെ താല്‍ക്കാലിക ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഇഷാന്‍ കിഷന്‍, ഋതുരാജ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്ക്, യുസ് വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷദീപ് സിങ് എന്നിവരും സ്‌ക്വാഡില്‍ ഇടം നേടി.





Tags:    

Similar News