ഓവല്‍ ടെസ്റ്റ്; രോഹിത്ത് ശര്‍മ്മയ്ക്ക് സെഞ്ചുറി; ഇന്ത്യ ഭേദപ്പെട്ട നിലയില്‍

സ്‌കോര്‍ ഇന്ത്യ 191, 270-3. ഇംഗ്ലണ്ട്-290

Update: 2021-09-04 18:56 GMT


ഓവല്‍: ഓവല്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍ . രോഹിത്ത് ശര്‍മ്മയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 171 റണ്‍സിന്റെ ലീഡാണ് സന്ദര്‍ശകര്‍ നേടിയത്.ഇന്ന് കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് ഇന്ത്യ നേടിയിട്ടുണ്ട്. 127 റണ്‍സ് നേടിയാണ് രോഹിത്ത് പുറത്തായത്. താരത്തിന്റെ ആദ്യ വിദേശ സെഞ്ചുറിയാണ്. 61 റണ്‍സ് നേടി പൂജാരയും 46 റണ്‍സ് നേടി രോഹിത്തും പുറത്തായി. കോഹ്‌ലിയും (22), ജഡേജയും (9) ആണ് ക്രീസിലുള്ളത്,

സ്‌കോര്‍ ഇന്ത്യ 191, 270-3. ഇംഗ്ലണ്ട്-290




Tags: