ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്; ചരിത്രം ജയം കൈവിട്ട് അയര്‍ലന്റ്

Update: 2019-07-26 13:42 GMT

ലോര്‍ഡ്‌സ്: ക്രിക്കറ്റിലെ ഇത്തിരി കുഞ്ഞന്‍മാരായ അയര്‍ലന്റ് ഇംഗ്ലണ്ടിനെതിരായ ചരിത്ര ടെസ്റ്റ് ജയം കൈവിട്ടു. രണ്ടാം ഇന്നിങ്‌സില്‍ 182 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ അയര്‍ലന്റിനെ ചാംപ്യന്‍മാര്‍ 38 റണ്‍സിന് പുറത്താക്കി. 143 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. തോല്‍വിയോടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്‌കോറാണ് അയര്‍ലന്റിന്റെ പേരിലായിരിക്കുന്നത്.

ക്രിസ് വോക്‌സ് ആറും സ്റ്റുവര്‍ട്ട് ബ്രോഡ് നാലും വിക്കറ്റ് നേടിയാണ് സന്ദര്‍ശകരെ ചുരുട്ടികെട്ടിയത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 85 റണ്‍സിന് പുറത്താക്കി അയര്‍ലന്റ് റെക്കോഡിട്ടിരുന്നു. തുടര്‍ന്ന് മറുപടി ബാറ്റിങില്‍ അയര്‍ലന്റ് 207 റണ്‍സെടുത്തു. രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് 303 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഇതിന് മറുപടി ബാറ്റിങ് ആരംഭിച്ച അയര്‍ലന്റാണ് 38 റണ്‍സിന് പുറത്തായത്. ലോകചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ വിടാതെ മികച്ച ബൗളിങാണ് രണ്ട് ഇന്നിങ്‌സുകളിലുമായി അയര്‍ലന്റ് കാഴ്ചവച്ചത്. 

Tags:    

Similar News