2020ല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ക്രിക്കറ്റ് വിരുന്ന്

ഈ വര്‍ഷം നേട്ടങ്ങളുടെ പെരുമഴ പെയ്യിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതുവര്‍ഷത്തിലെ ആദ്യ മല്‍സരം ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി പരമ്പരയാണ്.

Update: 2019-12-27 04:35 GMT

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് വമ്പന്‍ മല്‍സരങ്ങള്‍. ഈ വര്‍ഷം നേട്ടങ്ങളുടെ പെരുമഴ പെയ്യിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതുവര്‍ഷത്തിലെ ആദ്യ മല്‍സരം ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി പരമ്പരയാണ്. മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പര ജനുവരി ആദ്യം ഇന്ത്യയില്‍ തുടങ്ങും. തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായി മൂന്ന് ഏകദിനങ്ങളും ജനുവരിയില്‍ നടക്കും.

ജനുവരി 24 മുതല്‍ മാര്‍ച്ച് നാല് വരെ ഇന്ത്യയുടെ ന്യൂസിലന്റ് പര്യടനം തുടരും. തുടര്‍ന്ന്  നാട്ടില്‍ വച്ച് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര തുടരും. മാര്‍ച്ച് അവസാനമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് തുടക്കമാവുക. ഐപിഎല്ലിന് ശേഷം ഏഷ്യാകപ്പ് ട്വന്റിയില്‍ ടീം കളിക്കും. പിന്നീട് നടക്കുന്നത് ഇംഗ്ലണ്ടിനെതിരായ ഏകദിന ട്വന്റി പരമ്പരയാണ്. പരമ്പരയ്ക്ക് ശേഷം ഓസിസിനെതിരായ ട്വന്റി പരമ്പരയില്‍ ഇന്ത്യ കളിക്കും. തുടര്‍ന്നാണ് ട്വന്റി 20 ലോകകപ്പ് അരങ്ങേറുക. ലോകകപ്പിന് ശേഷം ഓസിസിനെതിരേ ടെസ്റ്റ് പരമ്പരയും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. വര്‍ഷാവസാനം സിംബാബ്‌വെ, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരേയും ഇന്ത്യ കളിക്കും.

Tags: