ദേശീയ പതാകയെ അപകീര്‍ത്തിപെടുത്തി; ഹാര്‍ദിക് പാണ്ഡ്യക്കെതിരേ പരാതി

Update: 2026-03-12 06:47 GMT

പൂനെ: ട്വന്റി-20 ലോകകപ്പ് വിജയാഘോഷത്തിനിടെ ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യക്കെതിരെ പൂനെ പോലിസില്‍ പരാതി. അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷങ്ങള്‍ക്കിടെ പാണ്ഡ്യ ദേശീയ പതാക ശരീരത്തില്‍ ചുറ്റുകയും മോശമായ രീതിയില്‍ പെരുമാറുകയും ചെയ്തുവെന്ന് കാണിച്ചാണ് അഭിഭാഷകനായ വാജിദ് ഖാന്‍ ശിവാജി നഗര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ദേശീയ പതാകയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പാണ്ഡ്യയുടെ പ്രവൃത്തി നിയമലംഘനമാണെന്നും പരാതിയില്‍ പറയുന്നു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.


Tags: