ട്വന്റിയില്‍ അതിവേഗം 1000 റണ്‍സ്; കോഹ്‌ലിയുടെ റെക്കോഡ് തള്ളി ബാബര്‍

ലോകകപ്പിലെ പ്രകടനത്തോടെ ട്വന്റിയിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടത്തിനരികെയാണ് ബാബര്‍.

Update: 2021-10-29 18:28 GMT


ദുബയ്: ട്വന്റി-20യില്‍ അതിവേഗം 1000 റണ്‍സ് നേടുന്ന താരമായി പാക് ക്യാപ്റ്റന്‍ ബാബര്‍ അസം. 26 ഇന്നിങ്‌സുകളിലായാണ് ബാബര്‍ ഈ നേട്ടം കൈവരിച്ചത്. ഇന്ന് അഫ്ഗാനെതിരായ സൂപ്പര്‍ 12ലെ മല്‍സരത്തില്‍ താരം 30 റണ്‍സ് നേടിയതോടെയാണ് അതിവേഗം 1000 റണ്‍സ് എന്ന നേട്ടത്തിലേക്ക് എത്തിയത്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ റെക്കോഡ് പഴംങ്കഥയായി. കോഹ്‌ലി 30 ഇന്നിങ്‌സുകളിലായാണ് ഈ നേട്ടം കൈവരിച്ചത്. ലോകകപ്പിലെ പ്രകടനത്തോടെ ട്വന്റിയിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടത്തിനരികെയാണ് ബാബര്‍. പോയിന്റ് നിലയില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മലാനാണ് ഒന്നാം സ്ഥാനത്ത്. നേരിയ പോയിന്റ് വ്യത്യാസത്തിലാണ് ബാബര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.


നേരത്തെ ട്വന്റിയില്‍ അതിവേഗം 2000 റണ്‍സ് എന്ന കോഹ്‌ലിയുടെ റെക്കോഡും ബാബര്‍ മറികടന്നിരുന്നു. ട്വന്റി ഫോര്‍മാറ്റില്‍ അതിവേഗം 7000 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡും ഈ ലാഹോറുകാരന്‍ പഴംങ്കഥയാക്കിയിരുന്നു.




Tags:    

Similar News