ഏഷ്യാ കപ്പ്; ഇന്ത്യാ-പാക് പോര് ഓഗസ്റ്റ് 28ന്

ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവര്‍ തമ്മില്‍ ഏറ്റുമുട്ടും.

Update: 2022-08-02 12:29 GMT


മുംബൈ: ഏഷ്യാ കപ്പില്‍ ഇന്ത്യാ-പാക് പോരാട്ടത്തിന്റെ തിയ്യതി പ്രഖ്യാപിച്ചു. ഈ മാസം 28നാണ് ആരാധകര്‍ കാത്തിരുന്ന പോരാട്ടം. ഇരുടീമും ഗ്രൂപ്പ് എയിലാണ്. 27നാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക.സെപ്തംബര്‍ 11നാണ് ഫൈനല്‍.യുഎഇയിലാണ് മല്‍സരങ്ങള്‍ നടക്കുക.ഇന്ത്യയുടെ രണ്ടാം മല്‍സരം ക്വാളിഫയറുമായാണ്(യുഎഇ, കുവൈത്ത്, ഹോങ്കോങ്, സിംഗപ്പൂര്‍ ഇവയില്‍ ഒരു ടീം). തുടര്‍ന്ന് ഗ്രൂപ്പ് എയില്‍ നിന്ന് ഒരു ടീം സൂപ്പര്‍ ഫോറില്‍ എത്തും.ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവര്‍ തമ്മില്‍ ഏറ്റുമുട്ടും.




Tags:    

Similar News