തന്റെ യഥാര്‍ത്ഥ വയസ്സ് വെളുപ്പെടുത്തി ഷാഹിദ് അഫ്രീദി

Update: 2019-05-02 19:48 GMT

കറാച്ചി: തന്റെ യഥാര്‍ത്ഥ വയസ്സ് ആത്മകഥയിലൂടെ വെളുപ്പെടുത്തി മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഗെയിം ചെയ്ഞ്ചര്‍ എന്ന ആത്മകഥയിലാണ് താരം തന്റെ വയസ്സ് വ്യക്തമാക്കിയത്. 16ാം വയസ്സില്‍ അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ചുറി നേടിയെന്ന റെക്കോഡ് അഫ്രീദിയുടെ പേരിലാണ്. എന്നാല്‍ ഈ റെക്കോഡ് നേടുമ്പോള്‍ തനിക്ക് 16 വയസ്സല്ലെന്നാണ് അഫ്രീദി ആത്മകഥയിലൂടെ വെളുപ്പെടുത്തിയിരിക്കുന്നത്. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക രേഖകളില്‍ 1980 ആണ് ജനിച്ച വര്‍ഷം. എന്നാല്‍ താന്‍ ജനിച്ചത് 1975ലാണെന്നാണ് അഫ്രീദി ആത്മകഥയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. അഫ്രീദിയുടെ പുതിയ വെളിപ്പെടുത്തല്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനെയും ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. 37 പന്തുകളില്‍ നിന്നാണ് അഫ്രീദി അരങ്ങേറ്റത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ സെഞ്ചുറി നേടിയത്. നിരവധി മല്‍സരങ്ങളില്‍ പാക് ടീമിനെ നയിച്ച അഫ്രീദിയുടെ പേരില്‍ നിരവധി റെക്കോഡുകളുണ്ട്.

Tags: