പാകിസ്താന് കൂറ്റന്‍ സ്‌കോര്‍; ഇംഗ്ലണ്ടിന് ലക്ഷ്യം 349 റണ്‍സ്

ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ 348 റണ്‍സ് നേടിയാണ് പാകിസ്താന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. വെസ്റ്റ്ഇന്‍ഡീസിനെതിരേ ചെറിയ സ്‌കോര്‍ നേടി തോല്‍വിയറിഞ്ഞ പാകിസ്താന്‍ രണ്ടാം മല്‍സരത്തില്‍ സൂപ്പര്‍ ഫോമിലായിരുന്നു.

Update: 2019-06-03 14:35 GMT

ട്രന്റ് ബ്രിഡ്ജ്: ലോകകപ്പിലെ രണ്ടാം മല്‍സരത്തില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തി പാകിസ്താന്‍. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ 348 റണ്‍സ് നേടിയാണ് പാകിസ്താന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. വെസ്റ്റ്ഇന്‍ഡീസിനെതിരേ ചെറിയ സ്‌കോര്‍ നേടി തോല്‍വിയറിഞ്ഞ പാകിസ്താന്‍ രണ്ടാം മല്‍സരത്തില്‍ സൂപ്പര്‍ ഫോമിലായിരുന്നു.

50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താന്‍ 348 റണ്‍സ് നേടിയത്. ഇംഗ്ലണ്ട് ബൗളിങ് നിരയ്ക്ക് കനത്ത പ്രഹരം നല്‍കിയാണ് പാക് ബാറ്റ്‌സ്മാന്‍മാര്‍ കളിച്ചത്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മറ്റ് താരങ്ങളും അവസാനം വരെ കാത്തുസൂക്ഷിച്ചതാണ് പാകിസ്താന് നേട്ടമായത്. ബാബര്‍ അസം(63), മുഹമ്മദ് ഹഫീസ് (84), സര്‍ഫറാസ് അഹമ്മദ്(55) എന്നിവരാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍മാര്‍. ഇമാമുള്‍ ഹഖ്(44), ഫഖര്‍ സമാന്‍(36) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു.

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ്, മോയിന്‍ അലി എന്നിവര്‍ മൂന്നും മാര്‍ക്ക് വുഡ് രണ്ടും വിക്കറ്റ് നേടി. ആദ്യ മല്‍സരത്തിലെ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ബൗളര്‍ ജൊഫ്ര ആര്‍ച്ചര്‍ 10 ഓവറില്‍ 73 റണ്‍സാണ് വഴങ്ങിയത്. 


Tags:    

Similar News