പൗരത്വ നിഷേധ നിയമങ്ങള്‍ക്കെതിരേ സൗദിയില്‍ പ്രതിരോധ സംഗമം

ഇന്ത്യയിലെ മത ന്യൂനപക്ഷരായ മുസ് ലിംകളെ വെറും രണ്ടാംകിട പൗരന്മാരായി കണക്കാക്കണമെന്ന ആര്‍എസ്എസ് സ്വപ്നം നടപ്പാക്കുകയാണ് അമിത്ഷാ പൗരത്വ ഭേദഗതി നിയമത്തിലൂടെ ചെയ്തതെന്നും പ്രതിരോധ സംഗമത്തില്‍ അഭിപ്രായമുയര്‍ന്നു.

Update: 2020-01-19 06:59 GMT

ജുബൈല്‍: സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ തുടങ്ങി പൗരത്വ നിഷേധ നിയമങ്ങള്‍ക്കെതിരേ സൗദിയില്‍ കുടുംബങ്ങളെ അണിനിരത്തി പ്രതിരോധ സംഗമം. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

എന്‍ആര്‍സി പോലുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതിലൂടെ ആത്യന്തികമായി ലക്ഷ്യം വെയ്ക്കുന്നത് മുസ്‌ലിം സമുദായത്തെയാണ്. അസമില്‍ മാത്രം ഒതുങ്ങിനിന്ന ഈ കരിനിയമത്തെ രാജ്യമൊട്ടാകെ നടപ്പാക്കാന്‍ പോകുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍. അതിനവര്‍ നിരത്തുന്ന വാസ്തവ വിരുദ്ധമായ കാരണങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇന്ത്യയിലെ മത ന്യൂനപക്ഷരായ മുസ്‌ലിങ്ങളെ വെറും രണ്ടാംകിട പൗരന്മാരായി കണക്കാക്കണമെന്ന ആര്‍എസ്എസ് സ്വപ്നം നടപ്പാക്കുകയാണ് അമിത്ഷാ ഇതിലൂടെ ചെയ്തത്. സ്വാതന്ത്ര സമരത്തില്‍ പങ്കാളികളായ പൂര്‍വികരുടെ പാരമ്പര്യം ഉയര്‍ത്തിപിടിച്ചുകൊണ്ട് ഈ നിയമങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തികൊണ്ട് നസീബ് കോബാര്‍ അഭിപ്രായപ്പെട്ടു.

വിമന്‍സ് ഫോറം പ്രതിനിധി ബദറു ഷമീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍, സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് പ്രസിഡന്റ് ഷിഹാബ് കീച്ചേരി അധ്യക്ഷത വഹിച്ചു. നൗഹാ അജീബ്, ഷബ്‌നാസ് ഷുഹൈബ് എന്നിവരുടെ നേതൃത്വത്തില്‍ വിഷയാവതരണവുമായി ബന്ധപെട്ടു. വനിതകള്‍ക്കായി നടന്ന ക്വിസ് മത്സരം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫ്രറ്റേര്‍ണിറ്റി ഫോറം ഏരിയ പ്രസിഡന്റ് ഹംസക്കോയ നന്ദി പറഞ്ഞു.







Tags:    

Similar News