മലബാര്‍ ഗോള്‍ഡ് ജിദ്ദ ഷോറൂം പ്രവര്‍ത്തനം തുടങ്ങി

സൗദിയിലെ പുതിയ ഷോറൂമുകളില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് 3000 റിയാലിന്റെ ഡയമണ്ട് പര്‍ച്ചേസിന് ഒരു ഗ്രാം ഗോള്‍ഡ് കോയിന്‍ സമ്മാനമായി ലഭിക്കും

Update: 2019-02-07 02:43 GMT

ജിദ്ദ: സൗദിയുടെ വാണിജ്യ നഗരമായ ജിദ്ദയില്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ പുതിയ ഷോറൂം ബലദ് സൂഖില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോ ചെയര്‍മാന്‍ പി എ ഇബ്രാഹീം ഹാജി, പാര്‍ട്ണര്‍ മുഹമ്മദ് വാസിം ഖഹ്ത്താനി, ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ പി അബ്ദുസ്സലാം, സൗദി റീജ്യനല്‍ ഡയറക്ടര്‍ അബ്ദുല്‍ഗഫൂര്‍ എടക്കുനി സംബന്ധിച്ചു. പ്രവാസി പ്രമുഖരും ഉപഭോക്താക്കളുമുള്‍പെടെ നിരവധി പേര്‍ ഉദ്ഘാടനച്ചടങ്ങില്‍ പെങ്കടുത്തു. സൗദി അറേബ്യ മലബാര്‍ ഗോള്‍ഡിന്റെ ഏറ്റവും നല്ല വിപണിയാണെന്ന് ചെയര്‍മാന്‍ എം പി അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവര്‍ത്തനം. ബിസിനസിന് പറ്റിയ നാടാണിത്. മലബാറിന്റെ സൗദിയിലെ ശൃംഖല വ്യാപിപ്പിക്കുകയാണ്. കൂടുതല്‍ ശാഖകള്‍ സൗദിയില്‍ ആരംഭിക്കും. സൗദിവല്‍കരണം കച്ചവടമേഖലയില്‍ ഗുണം ചെയ്തിട്ടുണ്ട്. സ്വദേശികള്‍ക്ക് ജോലി നല്‍കുന്നുണ്ട്. മലബാര്‍ ഗോള്‍ഡ് നിയോം പദ്ധതിയുടെ ഭാഗമാവുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ മലബാര്‍ ഗോള്‍ഡിന്റെ 13ാമത് ശാഖയാണ് ബലദില്‍ ആരംഭിച്ചത്. 14ാമത്തെ ശാഖ വ്യാഴാഴ്ച മദീന മുനവ്വറയില്‍ തുടങ്ങും. 10 രാജ്യങ്ങളിലായി 250 ഔട്ട്‌ലറ്റുകളാണ് മലബാറിനുള്ളത്. സൗദിയിലെ പുതിയ ഷോറൂമുകളില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് 3000 റിയാലിന്റെ ഡയമണ്ട് പര്‍ച്ചേസിന് ഒരു ഗ്രാം ഗോള്‍ഡ് കോയിന്‍ സമ്മാനമായി ലഭിക്കും. 'സീറോ ഡിഡക്ഷ'നില്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് നടത്താം. ഫെബ്രുവരി 23 വരെയാണ് ആനുകൂല്യം. മദീനയില്‍ മസ്ജിദുന്നബവിയുടെ 17ാം ഗേറ്റിന് സമീപമാണ് ഷോറൂം. 18, 22, 24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്കു പുറമെ ഡയമണ്ട് ആഭരണങ്ങളുടെ അനുപമ ശേഖരവുമുണ്ട്. ഉല്‍ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.




Tags:    

Similar News