കേരളത്തിലുണ്ടായ വിമാന, പ്രകൃതി ദുരന്തങ്ങളില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുശോചിച്ചു

ഈ രണ്ട് ദുരന്തസമയത്തും സജീവമായി രക്ഷാ പ്രവര്‍ത്തനം നടത്തിയ നാട്ടുകാരെയും, സന്നദ്ധ പ്രവര്‍ത്തകരേയും, സര്‍ക്കാര്‍ സംവിധാനങ്ങളേയും യോഗം അഭിനന്ദിച്ചു.

Update: 2020-08-09 08:13 GMT

റിയാദ്: കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിലുണ്ടായ വിമാന, പ്രകൃതി ദുരന്തങ്ങളില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്, കേരള ഘടകം അനുശോചിച്ചു. മരണപ്പെട്ടവരുടെ കുടുബങ്ങളുടെ തീരാദു:ഖത്തില്‍ സോഷ്യല്‍ ഫോറവും പങ്കു ചേരുന്നതായി കേരളാ സ്‌റ്റേറ്റ് കമ്മറ്റി അറിയിച്ചു.

അതിശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും ഇടുക്കിയിലെ രാജാമലയില്‍ നിരവദി ആളുകള്‍ മരിക്കുകയും, മണ്ണിനടിയില്‍ അകപെട്ടുകിടകുകയും ചെയ്യുന്ന ദു:ഖകരമായ സമയത്താണ് കോഴിക്കോട് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി വെറൊരു ദുരന്തത്തിനും കൂടി കേരളം സാക്ഷ്യം വഹിച്ചത്.

ഈ രണ്ട് ദുരന്തസമയത്തും സജീവമായി രക്ഷാ പ്രവര്‍ത്തനം നടത്തിയ നാട്ടുകാരെയും, സന്നദ്ധ പ്രവര്‍ത്തകരേയും, സര്‍ക്കാര്‍ സംവിധാനങ്ങളേയും യോഗം അഭിനന്ദിച്ചു. ഈ കൊറോണ സമയത്തും കോഴിക്കോട്ടുണ്ടായ വിമാന ദുരന്ത സ്ഥലത്ത് ഔദ്യോഗിക സംവിധാനം സജീവമാവുന്നതിനു മുമ്പ്തന്നെ പാഞ്ഞെത്തി രക്ഷാ പ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത നാട്ടുകാരുടെ നടപടികള്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരളാ സ്‌റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂരിന്റെ നേതൃത്വത്തില്‍ കൂടിയ വെബ് മീറ്റിങ്ങില്‍ സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശേരി, വൈസ് പ്രസിഡന്റ് എന്‍. എന്‍ ലത്തീഫ്, സെക്രട്ടറിമാരായ മുഹമ്മദ് ഉസ്മാന്‍, മുഹിനുദ്ദീന്‍ മലപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News