ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന കാംപ് സംഘടിപ്പിച്ചു

Update: 2020-08-05 19:17 GMT

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം, കർണാടക ബ്ലഡ്‌ ഡോണേഴ്സ് ഫോറം മംഗളുരു, സമാൻ ബോയ്സ് എന്നി സംഘടനകളുടെ സഹകരണത്തോടെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന കാംപ് സംഘടിപ്പിച്ചു.

ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ജവാദ് പാഷ ഉത്ഘാടനം നിർവഹിച്ചു. പ്രവാസികളായ നൂറുകണക്കിനാളുകൾ ബലി പെരുന്നാൾ ദിവസമായിട്ടും കാംപിൽ എത്തി എന്നത് സന്തോഷകരമാണെന്ന് സംഘാടകർ അറിയിച്ചു.

കൊവിഡ് 19 പശ്ചാത്തലത്തിൽ പ്ലാസ്മ ദാനം മുൻകൂട്ടി ഗൂഗിൾ ഫോമിലൂടെ ദാനം ചെയ്യുവാൻ താൽപര്യമുള്ളവരെ കണ്ടെത്തി, കാംപിലേക്ക് എത്തിക്കുകയായിരുന്നു. യൂസുഫ് അലി തൃശ്ശൂർ, ഇര്‍ഫാന്‍, നാസിര്‍ സൂരജ്, ഫാറൂഖ് എന്നിവർ കാംപിന് നേതൃത്വം കൊടുത്തു.