ഒമാനില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

Update: 2024-04-26 07:46 GMT

മസ്‌കത്ത്: ഒമാനിലെ നിസ്വയില്‍ നടന്ന വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട സ്വദേശി ഷര്‍ജ, കൊല്ലം കൊട്ടിയം സ്വദേശി മാജിദ രതീഷ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മസ്‌കത്ത് ഇബ്രി ഹൈവേയിലാണ് അപകടം നടന്നത്. നിസ് ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്‌സുമാരാണ് അപകടത്തില്‍ പെട്ടത്. റോഡിനെ ഒരു ഭാഗം മുറിച്ച് കടന്ന് മറു ഭാഗത്തേക്ക് കടക്കാന്‍ കാത്തു നില്‍ക്കുകയായിരുന്ന ഇവരുടെ മേല്‍ പരസ്പരം കൂട്ടിയിടിച്ച രണ്ട് വാഹങ്ങള്‍ ഇടിച്ച് കയറുകയായിരുന്നു. ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മാജിദയുടെ ഭര്‍ത്താവും മക്കളും അടുത്ത ദിവസം ഒമാനിലേക്ക് വരാനിരിക്കുകയായിരുന്നു.



മരിച്ച മൂന്നമത്തെയാള്‍ അമാനി ഈജ്പ്ത് സ്വദേശിയാണ്. പരിക്കേറ്റ രണ്ട് നഴ്‌സുമാര്‍ മലയാളികളാണ് ഇതില്‍ ഒരാളുടെ നില അല്‍പ്പം ഗുരുതരമാണ്. റോയല്‍ ഒമാന്‍ പോലിസും ഹെല്‍ത്ത് മിനിസ്ട്രിയും അടിയന്തിര ഇടപെടലുകള്‍ നടത്തിയിരുന്നു.




Tags: