'വസന്തം ഫെസ്റ്റ് 2019' വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശ്രദ്ധേയമായി

സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വാര്‍ഷിക സംഗമമാണ് 'വസന്തം ഫെസ്റ്റ്'. സമസ്ത ഇസ്‌ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഹൈദ്രൂസി മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു.

Update: 2019-02-03 14:24 GMT

ജിദ്ദ : ചരിത്രമുറങ്ങുന്ന തിരുഗേഹങ്ങളുടെ കവാട നഗരിയില്‍ പ്രവാസി സമൂഹത്തിന്റെ സ്‌നേഹ സംഗമം 'വസന്തം ഫെസ്റ്റ് 2019' വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശ്രദ്ധേയമായി. സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വാര്‍ഷിക സംഗമമാണ് 'വസന്തം ഫെസ്റ്റ്'. സമസ്ത ഇസ്‌ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഹൈദ്രൂസി മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അന്‍വര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ ബാഖവി ഊരകം ദുആക്ക് നേതൃത്വം നല്‍കി. അലി മൗലവി നാട്ടുക്കല്‍ ആമുഖ പ്രഭാഷണം നടത്തി. അബ്ദുസലാം ഫൈസി ഒളവട്ടൂര്‍ പ്രവാചകാനുരാഗത്തിന്റെ മാധുര്യം എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.

എസ്‌ഐസി സൗദി നാഷണല്‍ കമ്മറ്റി വര്‍ക്കിങ് സെക്രട്ടറി അബ്ദുറഹ്മാന്‍ മൗലവി അറക്കല്‍, അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍, മുസ്തഫ ഹുദവി കൊടക്കാട്, നൗഷാദ് അന്‍വരി, റഷീദ് മണിമൂളി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ , അബൂബക്കര്‍ ദാരിമി താമരശ്ശേരി, സുബൈര്‍ ഹുദവി പട്ടാമ്പി,അബൂബക്കര്‍ ദാരിമി ആലംപാടി, മുജീബ് റഹ്മാനി, എന്‍ പി അബൂബക്കര്‍ ഹാജി, സിദ്ധീഖ് ഹാജി ജീപാസ്, മുസ്തഫ ഫൈസി ചേറൂര്, നാസര്‍ എടവനക്കാട്, ഉസ്മാന്‍ എടത്തില്‍, സഅദ് നദ് വി, അസീസ് പറപ്പൂര്, അന്‍വര്‍ ഹുദവി, മൊയ്തീന്‍കുട്ടി അരിമ്പ്ര, ജാബിര്‍ കടമേരി, ഹൈദര്‍ പുളിങ്ങോം തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ എസ് ഐ സി യുടെ ലോഗോ രൂപകല്‍പ്പന ചെയ്ത മന്‍സൂര്‍ എടോലത്തിനെ ആദരിച്ചു. കൂടാതെ വിവിധ പരീക്ഷകളിലും, മത്സരങ്ങളിലും മികവാര്‍ന്നവരെയും ചടങ്ങില്‍ ആദരിച്ചു. ക്യാമ്പ് അംഗങ്ങള്‍ക്ക് വേണ്ടി നടത്തിയ തത്സമയ ന്യൂസ് റിപ്പോര്‍ട്ടിങ്ങ് മത്സരത്തില്‍ റഫീഖ് കൂലത്ത് സമ്മാനാര്‍ഹനായി. വിഖായ വളണ്ടിയര്‍മാരുടെ മുഴുസമയ സേവനങ്ങള്‍ ക്യാമ്പ് ഊര്‍ജ്ജസ്വലമാക്കി. സവാദ് പേരാമ്പ്ര സ്വാഗതവും, ദില്‍ഷാദ് തലപ്പില്‍ നന്ദിയും പറഞ്ഞു.

Tags: