യുഎഇയില്‍ 659 പേര്‍ക്ക് കൂടി കൊവിഡ്; മൂന്നു മരണം

ഇന്ന് 419 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 19572 ആയി.

Update: 2020-06-04 17:47 GMT

അബൂദബി: യുഎഇയില്‍ ഇന്ന് പുതുതായി 659 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 37018 ആയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇന്ന് രാജ്യത്ത് മൂന്നു പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 273 ആയി. ഇന്ന് 419 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 19572 ആയി. 17173 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 54,000 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 659 പേരില്‍ രോഗബാധ കണ്ടെത്തിയത്. ആകെ 20 ലക്ഷത്തിലേറെ പേര്‍ ഇതിനകം കൊവിഡ് പരിശോധനയ്ക്ക് വിധേയരായി.

അതേസമയം, പരിമിതമായ വിമാന സര്‍വീസുകളോടെ വ്യാമ ഗതാഗതം പുനരാരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളില്‍ വിമാനക്കമ്പനികള്‍ അവരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പ്രഖ്യാപിക്കും. കൂടാതെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സമഗ്ര സുരക്ഷാ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.



Tags:    

Similar News