ഒമാനില്‍ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി

18 വയസും അതില്‍ കൂടുതലുമുള്ള പ്രവാസികള്‍ക്ക് വിമാന മാര്‍ഗ്ഗവും കര, കടല്‍ മാര്‍ഗ്ഗങ്ങളിലൂടെയും ഒമാനിലേക്ക് പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി ഒമാനിലെ സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു.

Update: 2021-12-26 17:21 GMT

മസ്‌കത്ത്: 18 വയസും അതില്‍ കൂടുതലുമുള്ള പ്രവാസികള്‍ക്ക് വിമാന മാര്‍ഗ്ഗവും കര, കടല്‍ മാര്‍ഗ്ഗങ്ങളിലൂടെയും ഒമാനിലേക്ക് പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി ഒമാനിലെ സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു.

ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, 'പരമാവധി 72 മണിക്കൂറിനുള്ളില്‍ പുറപ്പെടുവിച്ച പിസിആര്‍ പരിശോധന നെഗറ്റീവ് കാണിക്കുന്നവര്‍ക്ക് മാത്രമേ ഒമാനിലേക്ക് പ്രവേശനം അനുവദിക്കൂ' എന്നും സുപ്രിം കമ്മിറ്റി പറഞ്ഞു.




Tags:    

Similar News