ശ്രീലങ്കന്‍ അധോലോക നായകനടക്കം 25 പേര്‍ ദുബയില്‍ പിടിയില്‍

കുപ്രസിദ്ധ കുറ്റവാളി മകുന്ദരെ മധുഷ് അടക്കമുള്ള പ്രതികളെ ദുബയിലെ ഒരു ഹോട്ടലില്‍നിന്നുമാണ് ദുബയ് പോലിസ് പിടികൂടിയത്. പ്രമുഖ ശ്രീലങ്കന്‍ ഗായകന്‍ അമല്‍ പെരേര, അദ്ദേഹത്തിന്റെ മകന്‍ നടി മല്‍ പെരേര, സിനിമാ നടന്‍ റയാന്‍ വാന്‍ റൂയന്‍, മയക്കുമരുന്ന് കടത്ത് കേസില്‍ പിടികിട്ടാ പ്രതികളായ കാഞ്ചി പാനി, ദിനുക അടക്കമുള്ള കുപ്രസിദ്ധ കുറ്റവാളികളും പിടിയിലായവരില്‍പെടും.

Update: 2019-02-06 03:53 GMT

ദുബയ്: മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസിലെ പിടികിട്ടാപ്പുള്ളികളും ശ്രീലങ്കയിലെ അധോലോക നായകനുമടക്കം 25 പേര്‍ ദുബയില്‍ പിടിയില്‍. കുപ്രസിദ്ധ കുറ്റവാളി മകുന്ദരെ മധുഷ് അടക്കമുള്ള പ്രതികളെ ദുബയിലെ ഒരു ഹോട്ടലില്‍നിന്നുമാണ് ദുബയ് പോലിസ് പിടികൂടിയത്. പ്രമുഖ ശ്രീലങ്കന്‍ ഗായകന്‍ അമല്‍ പെരേര, അദ്ദേഹത്തിന്റെ മകന്‍ നടി മല്‍ പെരേര, സിനിമാ നടന്‍ റയാന്‍ വാന്‍ റൂയന്‍, മയക്കുമരുന്ന് കടത്ത് കേസില്‍ പിടികിട്ടാ പ്രതികളായ കാഞ്ചി പാനി, ദിനുക അടക്കമുള്ള കുപ്രസിദ്ധ കുറ്റവാളികളും പിടിയിലായവരില്‍പെടും.

പിടികൂടിയ പ്രതികളിലൊരാള്‍ നയതന്ത്ര പാസ്‌പോര്‍ട്ടുമായാണ് ദുബയിലെത്തിയത്. ശ്രീലങ്കയിലെ ഉന്നത ഉദ്യോഗസ്ഥനായ ഡാന്നി ഹിത്തത്തിയയെ കൊലപ്പെടുത്തിയ ശേഷം മധുഷ് 2006 ല്‍ ബോട്ടില്‍ ഇന്ത്യ വഴി രാജ്യം വിട്ടതാണന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. മധുഷിന്റെ നേതൃത്വത്തില്‍ നിരവധി കൊലപാതകങ്ങളടക്കമുളള കുറ്റങ്ങളാണ് ആസൂത്രണം ചെയ്ത് നടത്തിയിരുന്നത്. ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രതികളെ ശ്രീലങ്കയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ശ്രീലങ്കന്‍ സീനിയര്‍ പോലിസ് ഡിഐജി എം ആര്‍ ലത്തീഫ് പറഞ്ഞു.

Tags: