തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ എട്ടാം വാര്‍ഷിക ആഘോഷം ഇന്ന് ജിദ്ദയില്‍
വൈകീട്ട് 6 മണി മുതല്‍ ബനിമാലിക്ക് ഡിസ്ട്രിക്ടിലെ എലൈറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍.
പിന്നണി ഗായകന്‍ അന്‍സാറിനെ ജിദ്ദ എയര്‍പോര്‍ട്ടില്‍ വെച്ച് ടിപിഎ പ്രസിഡന്റ് നാസുമുദ്ദീന്‍ മണനാക്ക് ബൊക്കെ നല്‍കി സ്വീകരിക്കുന്നു
ജിദ്ദ: ജിദ്ദയിലെ പ്രമുഖ സാംസ്‌കാരിക കൂട്ടാഴ്മയായ തിരുവനന്തപുരം പ്രവാസി അസോസിയേഷന്റെ എട്ടാം വാര്‍ഷിക ആഘോഷം വിവിധ പരിപാടികളോടെ ഇന്നു ജിദ്ദയില്‍ നടക്കും. വൈകീട്ട് 6 മണി മുതല്‍ ബനിമാലിക്ക് ഡിസ്ട്രിക്ടിലെ എലൈറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍.
പിന്നണി ഗായകനായ അന്‍സാര്‍ (ഇളയനില) നയിക്കുന്ന ഗാനസന്ധ്യയില്‍ ജിദ്ദയിലെ പ്രശസ്തരായ ഗായകരും ഒത്തുചേരുന്നു. കൂടാതെ ജിദ്ദയിലെ നൃത്താധ്യാപകര്‍ അണിയിച്ചൊരുക്കുന്ന നൃത്തകലാരൂപങ്ങളും ഹാസ്യ സ്‌കിറ്റുകളും ഉണ്ടായിരിക്കും.