തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അല്‍കോബാറില്‍ മരിച്ചു
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അല്‍കോബാറില്‍ മരിച്ചു. തൊളിക്കോട് കട്ടയില്‍ അബ്ദുല്‍സലാം (65)ആണു താമസ സ്ഥലത്ത് ഉറക്കത്തില്‍ മരിച്ചത്.
ദമ്മാം: തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അല്‍കോബാറില്‍ മരിച്ചു. തൊളിക്കോട് കട്ടയില്‍ അബ്ദുല്‍സലാം (65)ആണു താമസ സ്ഥലത്ത് ഉറക്കത്തില്‍ മരിച്ചത്. 35 വര്‍ഷമായി അല്‍ഖോബാറിലെ ഒരു സ്പെയര്‍പാര്‍ട്സ് കടയില്‍ സെയില്‍സ് മാനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ലൈല ബീവി. മകന്: സമീര്‍. മൃതദേഹം ദമാമില്‍ മറവു ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതായി ജീവകാരുണ്യ പ്രവര്ത്തകന് നാസ് വക്കം അറിയിച്ചു.