കുവൈത്തില്‍ ആദ്യമായി ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ശനിയാഴ്ച വൈറസ് ബാധ കണ്ടെത്തിയ നാലുപേരില്‍ ഒരാളാണ് ഇദ്ദേഹം.

Update: 2020-03-14 14:40 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആദ്യമായി ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 104 ആയി. ശനിയാഴ്ച വൈറസ് ബാധ കണ്ടെത്തിയ നാലുപേരില്‍ ഒരാളാണ് ഇദ്ദേഹം.

അസര്‍ബൈജാനില്‍നിന്ന് വന്ന ഈജിപ്ത് പൗരനുമായി ബന്ധം പുലര്‍ത്തിയ ഇന്ത്യക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മറ്റ് മൂന്ന് പേര്‍ സ്വദേശികളാണ്. രണ്ടുപേര്‍ ബ്രിട്ടനില്‍നിന്ന് വന്നവരും ഒരാള്‍ ഖത്തര്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച കുവൈത്തി വനിതയുമാണ്.



Tags: