വിദേശി ബാച്ചിലര്‍മാര്‍ക്ക് താമസമനുവദിച്ച ഉടമകള്‍ക്കെതിരേ അധികൃതര്‍ നടപടിക്ക്

സ്വദേശികളില്‍നിന്നും നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ബാച്ചിലര്‍മാര്‍ക്ക് താമസസൗകര്യമൊരുക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

Update: 2019-02-07 09:24 GMT

കുവൈത്ത്: സ്വദേശി പാര്‍പ്പിടമേഖലയില്‍ വിദേശികള്‍ക്ക് വാടകയ്ക്ക് താമസസൗകര്യം നല്‍കുന്നതിനെതിരേ ശക്തമായ നടപടികളുമായി അധികൃതര്‍ രംഗത്ത്. സ്വദേശികളില്‍നിന്നും നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ബാച്ചിലര്‍മാര്‍ക്ക് താമസസൗകര്യമൊരുക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തിയാല്‍ കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാണ് തീരുമാനമെന്ന് അറിയുന്നു. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

Tags:    

Similar News