ദമ്മാമില്‍ സോഷ്യല്‍ ഫോറം മെമ്പര്‍ഷിപ്പ് കാംപയിന് തുടക്കം; ഫാഷിസത്തെ പ്രതിരോധിക്കാന്‍ സാധിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം

കാലങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ഫാഷിസത്തിന് തടയിടാന്‍ സാധിക്കുന്നില്ല എന്ന് മനസിലാക്കി കൊണ്ട് യഥാര്‍ത്ഥ ബദല്‍ എസ്ഡിപിഐ ആണെന്ന തിരിച്ചറിവിലാണ് പാര്‍ട്ടിയിലേക്ക് ആളുകള്‍ ഒഴുകി എത്തുന്നത്.

Update: 2022-07-26 14:43 GMT

ദമ്മാം: ഹിന്ദുത്വ ഫാഷിസത്തെ ക്രിയാത്മകമായി പ്രതിരോധിക്കാന്‍ സാധിക്കാത്ത മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുകയും ശക്തമായ പ്രതിരോധം തീര്‍ക്കുന്ന എസ്ഡിപിഐയെ തീവ്രവാദ ചാപ്പ കുത്തി ആത്മസായൂജ്യമടയുകയുമാണ് ചെയ്യുന്നതെന്ന് പി കെ മന്‍സൂര്‍ എടക്കാട് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റിയുടെ മെമ്പര്‍ ഷിപ്പ് കാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ഫാഷിസത്തിന് തടയിടാന്‍ സാധിക്കുന്നില്ല എന്ന് മനസിലാക്കി കൊണ്ട് യഥാര്‍ത്ഥ ബദല്‍ എസ്ഡിപിഐ ആണെന്ന തിരിച്ചറിവിലാണ് പാര്‍ട്ടിയിലേക്ക് ആളുകള്‍ ഒഴുകി എത്തുന്നത്. എസ്ഡിപിഐ എന്ന നവയുഗ രാഷ്ട്രീയത്തെ ഇന്ത്യയിലെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു എന്നതിന് തെളിവാണ് കുറഞ്ഞ കാലയളവില്‍ പത്തോളം സംസ്ഥാനത്ത് പാര്‍ട്ടിക്ക് ജനപ്രതിനിധികളെ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞതെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് ജന. സെക്രട്ടറി വി എം നാസര്‍ പട്ടാമ്പി പറഞ്ഞു. ഹോളിഡേഴ്‌സ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന മെമ്പര്‍ഷിപ്പ് കാംപയിന്‍ സംസ്ഥാന തല ഉദ്ഘാടനം മുസ്‌ലിം യൂത്ത്‌ലീഗ് മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി മുന്‍ ട്രഷറര്‍ പി പി ജുനൈദിന് നല്‍കി ഫോറം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് മന്‍സൂര്‍ എടക്കാട് നിര്‍വ്വഹിച്ചു. വിവിധ സംഘടനകളില്‍ നിന്ന് രാജിവച്ച സ്ത്രീകളക്കം നിരവധി പേര്‍ മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. പരിപാടിയില്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് സെക്രട്ടറി മന്‍സൂര്‍ ആലംകോട്, ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി സൈനുദ്ധീന്‍ എടപ്പാള്‍, എ എം അബ്ദുസ്സലാം വാടാനപ്പള്ളി, സുബൈര്‍ നാറാത്ത്, അബ്ദുള്‍ അലി മാങ്ങാട്ടൂര്‍ സംസാരിച്ചു.

Tags:    

Similar News