സോഷ്യല്‍ ഫോറം ഇടപെടല്‍ ഫലംകണ്ടു; മനാഫ് നാട്ടിലേക്ക് മടങ്ങി

എടപ്പാള്‍ നെല്ലാക്കര ആലങ്ങാട് വീട്ടില്‍ അബ്ദുള്ള- ഫാത്തിമ ദമ്പതികളുടെ മകന്‍ മനാഫിനാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ സ്വദേശത്തേക്ക് മടങ്ങാനായത്. 6 വര്‍ഷം മുമ്പാണ് ദമ്മാമിലെ ഒരു ഫാബ്രിക്കേഷന്‍ കമ്പനിയില്‍ ഫിറ്ററായി മനാഫ് ജോലിയില്‍ പ്രവേശിക്കുന്നത്. മൂന്നുവര്‍ഷം മുമ്പ് സ്ഥാപനം പ്രതിസന്ധി മൂലം അടച്ചുപൂട്ടുകയും മനാഫ് ഉള്‍പ്പടെയുള്ള തൊഴിലാളികള്‍ പെരുവഴിയിലാവുകയും ചെയ്തു.

Update: 2019-01-19 18:35 GMT

ദമ്മാം: നിത്വാഖാത് മൂലം തൊഴില്‍ നഷ്ടപ്പെടുകയും ശമ്പളവും മറ്റ് സൗകര്യങ്ങളുമില്ലാതെ യാതന അനുഭവിക്കുകയായിരുന്ന മലപ്പുറം സ്വദേശി നാട്ടിലേക്ക് മടങ്ങി. എടപ്പാള്‍ നെല്ലാക്കര ആലങ്ങാട് വീട്ടില്‍ അബ്ദുള്ള- ഫാത്തിമ ദമ്പതികളുടെ മകന്‍ മനാഫിനാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ സ്വദേശത്തേക്ക് മടങ്ങാനായത്. 6 വര്‍ഷം മുമ്പാണ് ദമ്മാമിലെ ഒരു ഫാബ്രിക്കേഷന്‍ കമ്പനിയില്‍ ഫിറ്ററായി മനാഫ് ജോലിയില്‍ പ്രവേശിക്കുന്നത്. മൂന്നുവര്‍ഷം മുമ്പ് സ്ഥാപനം പ്രതിസന്ധി മൂലം അടച്ചുപൂട്ടുകയും മനാഫ് ഉള്‍പ്പടെയുള്ള തൊഴിലാളികള്‍ പെരുവഴിയിലാവുകയും ചെയ്തു.

ശമ്പളക്കുടിശ്ശികയും തനാസില്‍ മാറ്റവുമാവശ്യപ്പെട്ട് നടത്തിയ എല്ലാ ശ്രമങ്ങളും വൃഥാവിലായതോടെ മനാഫിന്റെ ബന്ധുക്കള്‍ ദമ്മാമിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നേതൃത്വങ്ങളെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഫോറം റയ്യാന്‍ ബ്ലോക്ക് പ്രസിഡന്റ് അലി മാങ്ങാട്ടൂര്‍, ഷാന്‍ ആലപ്പുഴ എന്നിവര്‍ കമ്പനി ഉടമകളുമായി നിരന്തരമായി നടത്തിയ ചര്‍ച്ചകളും നിയമനടപടികളെയും തുടര്‍ന്ന് മനാഫിന് എക്‌സിറ്റ് ലഭിക്കുകയായിരുന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം നല്‍കിയ വിമാന ടിക്കറ്റില്‍ കഴിഞ്ഞദിവസം ദമ്മാം- കൊച്ചി വിമാനത്തില്‍ മനാഫ് നാട്ടിലേക്ക് തിരിച്ചു.

Tags:    

Similar News