റിയാദ് മാരത്തണ്‍ താരം റസാഖ് കിണാശ്ശേരിക്ക് സോഷ്യല്‍ ഫോറത്തിന്റെ ആദരവ്

മാര്‍ച്ച് 5നു റിയാദില്‍ നടന്ന ഹാഫ് മാരത്തണ്‍ 21.097 കിലോമീറ്റര്‍ മത്സരത്തില്‍ പതിനായിരം പേര്‍ പങ്കെടുത്തതില്‍ സമയ പരിധിക്കുള്ളില്‍ ഓട്ടം പൂര്‍ത്തിയാക്കിയ 1124 പേരില്‍ 194 മത്തെ സ്ഥാനക്കാരനും മലയാളികളില്‍ ഒന്നാം സ്ഥാനക്കാരനുമാണ് ഖമീസ് മുശൈത്തില്‍ നിന്നും പങ്കെടുത്ത റസാക്ക്.

Update: 2022-03-13 10:33 GMT

അബഹ: റിയാദ് മാരത്തണ്‍ 2022ല്‍ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ച മലയാളി റസാഖ് കിണാശ്ശേരിയെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആദരിച്ചു. മാര്‍ച്ച് 5നു റിയാദില്‍ നടന്ന ഹാഫ് മാരത്തണ്‍ 21.097 കിലോമീറ്റര്‍ മത്സരത്തില്‍ പതിനായിരം പേര്‍ പങ്കെടുത്തതില്‍ സമയ പരിധിക്കുള്ളില്‍ ഓട്ടം പൂര്‍ത്തിയാക്കിയ 1124 പേരില്‍ 194 മത്തെ സ്ഥാനക്കാരനും മലയാളികളില്‍ ഒന്നാം സ്ഥാനക്കാരനുമാണ് ഖമീസ് മുശൈത്തില്‍ നിന്നും പങ്കെടുത്ത റസാക്ക്.

ഇദ്ദേഹത്തിന്റെ മുന്‍പത്തെ സമയമായ 2 മണിക്കൂര്‍ 10 മിനിറ്റ് 8 സെക്കന്റില്‍ നിന്നും മെച്ചപ്പെടുത്തി ഇത്തവണ ഒരു മണിക്കൂര്‍ 54 മിനിറ്റ് 49 സെകന്റില്‍ ഫിനിഷ് ചെയ്ത് പ്രവാസികള്‍ക്കിടയില്‍ ശ്രദ്ധനേടി.

സോഷ്യല്‍ ഫോറം ഖമീസ് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് ഇല്‍യാസ് ഇടക്കുന്നം അധ്യക്ഷനും അസീര്‍ സ്‌റേറ്റ് ആക്റ്റിംഗ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം ഉദ്ഘാടനവും കോയ ചേലാമ്പ്ര മൊമെന്റോയും നല്‍കി ആദരിച്ചു. അഷ്‌കര്‍ വടകര പൊന്നാടയണിയിച്ചു ബ്ലോക്ക് വൈസ് പ്രസിഡന്റ് മുനീര്‍ ചക്കുവള്ളി നന്ദിയും അറിയിച്ചു.

Tags:    

Similar News