സെര്‍വര്‍ നിലച്ചു; എയര്‍ ഇന്ത്യ സര്‍വീസുകള്‍ താളം തെറ്റി

ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണി മുതലാണ് സര്‍വീസുകള്‍ താളംതെറ്റിയത്.

Update: 2019-04-27 03:25 GMT

ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി

മുംബൈ: സാങ്കേതികത്തകരാര്‍ കാരണം സെര്‍വര്‍ നിലച്ചതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ താളം തെറ്റി. ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണി മുതലാണ് സര്‍വീസുകള്‍ താളംതെറ്റിയത്. എയര്‍ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലെ യാത്രക്കാരെയാണ് ഈ പ്രശ്‌നം ബാധിച്ചിരിക്കുന്നത്.

മുംബൈ വിമാനത്താവളത്തില്‍ മാത്രം 2,000 യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. എയര്‍ലൈന്‍ പാസഞ്ചര്‍ സിസ്റ്റമാണ് നിലച്ചിരിക്കുന്നതെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലോഹാനി അറിയിച്ചു. സാങ്കേതികത്തകരാര്‍ പരിഹരിച്ച് ഉടന്‍ സിസ്റ്റം പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗള്‍ഫില്‍നിന്ന് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ പുലര്‍ച്ചെ മൂന്നുമണിക്ക് മുമ്പായതിനാല്‍ ഗള്‍ഫ് യാത്രക്കാരെ ഈ പ്രശ്‌നം ഇതുവരെ ബാധിച്ചിട്ടില്ല. 

Tags:    

Similar News