സൗദി വിമാന സര്‍വീസ് മാര്‍ച്ച് 31ന് പുനരാരംഭിക്കുമോ...?; പ്രചാരണത്തിന്റെ വസ്തുതയിതാ

Update: 2021-03-04 13:40 GMT

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 31ന് പൂര്‍ണ തോതില്‍ പുനരാരംഭിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. എന്നാല്‍, പഴയ വാര്‍ത്തയാണ് ഇപ്പോഴത്തേതെന്ന നിലയില്‍ പ്രചരിക്കുന്നതെന്നതാണ് വസ്തുത.സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎയെ ഉദ്ധരിച്ച് ജനുവരി ഒമ്പതിന് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഇപ്പോഴത്തെ വാര്‍ത്തയെന്ന വിധത്തില്‍ പ്രചരിപ്പിക്കുന്നത്. സത്യാവസ്ഥ അറിയാതെ പലരും ഇത് വ്യാപകമായി പ്രചരിപ്പിക്കുകയാണു ചെയ്യുന്നത്.

    കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും എല്ലാ അതിര്‍ത്തികളും തുറക്കുമെന്നും പ്രഖ്യാപിച്ച ശേഷം കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്നാണ് സൗദി അധികൃതര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു മുമ്പുള്ള വാര്‍ത്താകുറിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നിലവില്‍ ഇന്ത്യ ഉള്‍പ്പേടെ കൊവിഡ് വ്യാപനം തുടരുന്ന 20 രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് സൗദിയിലേക്ക് പ്രവേശനമില്ല. ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ച ശേഷമാണ് ഇപ്പോള്‍ സൗദിയിലേക്ക് വരുന്നത്. ഈയിടെ അതിനും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

Saudi travel ban: fake news spread in social media

Tags: