സൗദി ദേശീയദിന അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയില്‍ മൂന്ന് ദിവസം അവധി ലഭിച്ചേക്കും

സ്വകാര്യ മേഖലയിലയും, ലാഭേച്ച കൂടാതെ പ്രവര്‍ത്തിക്കുന്ന മേഖലയിലേയും സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 23ന് (സഫര്‍ 27) വെള്ളിയാഴ്ചയായിരിക്കും 92ാമത് ദേശീയ അവധി ദിനമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സാദ് അല്‍ ഹമ്മദ് അറിയിച്ചു.

Update: 2022-09-12 01:04 GMT

റിയാദ്: ഈ വര്‍ഷത്തെ ദേശീയദിന അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. സ്വകാര്യ മേഖലയിലയും, ലാഭേച്ച കൂടാതെ പ്രവര്‍ത്തിക്കുന്ന മേഖലയിലേയും സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 23ന് (സഫര്‍ 27) വെള്ളിയാഴ്ചയായിരിക്കും 92ാമത് ദേശീയ അവധി ദിനമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സാദ് അല്‍ ഹമ്മദ് അറിയിച്ചു.

അതേസമയം, പൊതു അവധി ദിവസങ്ങള്‍ വാരാന്ത്യ അവധി ദിവസവുമായി യോജിച്ചു വരുന്നതിനാല്‍ വെള്ളിയാഴ്ചയിലെ ദേശീയ അവധി ദിനത്തിന് പകരമായി മറ്റൊരു ദിവസം അവധി നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു. ഇതനുസരിച്ച് വെള്ളിയാഴ്ച വാരാന്ത്യ അവധിയായതിനാല്‍, അന്നത്തെ ദേശീയ ദിന അവധി തൊട്ടുമുമ്പുള്ള വ്യാഴാഴ്ചയോ, അല്ലെങ്കില്‍ വാരാന്ത്യ അവധിക്ക് ശേഷമുള്ള പ്രവര്‍ത്തിദിവസമോ ആയിരിക്കും.

ഇങ്ങിനെ വരുമ്പോള്‍ ആഴ്ചയില്‍ രണ്ട് ദിവസം (വെള്ളി, ശനി) വാരാന്ത്യ അവധി നല്‍കിവരുന്ന സ്ഥാപനങ്ങള്‍ ഇതിനോടൊപ്പം വ്യാഴാഴ്ചയോ അല്ലെങ്കില്‍ ഞായറാഴ്ചയോ അവധി നല്‍കിയേക്കും. ഫലത്തില്‍ മൂന്ന് ദിവസം തുടര്‍ച്ചയായ അവധിയായിരിക്കും ഇതിലൂടെ ലഭിക്കുക. നിലവില്‍ ആഴ്ചയില്‍ ഒരു ദിവസം വാരാന്ത്യ അവധി നല്‍കുന്ന സ്ഥാപനങ്ങള്‍ വാരാന്ത്യ അവധിക്ക് പുറമെ ദേശീയ ദിന അവധി കൂടി നല്‍കുമ്പോള്‍ രണ്ട് ദിവസത്തെ അവധി ലഭിച്ചേക്കും.

Tags:    

Similar News