വിമാനത്തിലെ മോഷണം: ജയില്‍ ശിക്ഷയും പിഴയും ഉള്‍പ്പെടെ കര്‍ശന നടപടിയെന്ന് സൗദി

വിമാനത്തിലേയോ യാത്രക്കാരുടെയോ വസ്തുവകള്‍ മോഷ്ടിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും 500,000 റിയാല്‍ പിഴയും ചുമത്തുമെന്നാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Update: 2022-06-18 14:47 GMT

റിയാദ്: സഹയാത്രികരുടെ വസ്തുക്കളോ വിമാനത്തിന്റെ വസ്തുവകകളോ മോഷ്ടിക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി സൗദി അറേബ്യ. വിമാനത്തിലേയോ യാത്രക്കാരുടെയോ വസ്തുവകള്‍ മോഷ്ടിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും 500,000 റിയാല്‍ പിഴയും ചുമത്തുമെന്നാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 154 അനുസരിച്ച്, ഒരു വിമാനത്തിലെ വസ്തുവകകളോ അതില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ വസ്തുക്കളോ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന ഏതൊരാളെയും കുറ്റവാളിയായി കണക്കാക്കുമെന്നും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയമാക്കുമെന്നും സൗദി അറേബ്യ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ 154ല്‍ അനുശാസിക്കുന്ന നിയമവിരുദ്ധമായ ഒരു പ്രവൃത്തി ചെയ്യാന്‍ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും അഞ്ച് വര്‍ഷത്തില്‍ കൂടാത്ത തടവ് ശിക്ഷ ലഭിക്കുമെന്നും സിവില്‍ ഏവിയേഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 167 വ്യക്തമാക്കുന്നത്. കൂടാതെ പ്രതികള്‍ക്ക് തടവും പിഴയും ഒരുമിച്ച് ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

Tags:    

Similar News