സൗദിയില്‍ ഹോട്ടലുകളിലും ബുഫിയകളിലും പണം സ്വീകരിക്കാന്‍ ഇനി ഇലക്ട്രോണിക് ഉപകരണം

കോഫി ഷോപ്പുകള്‍, ബുഫിയ, കഫ്തീരിയ, ഫ്രഷ് ജ്യൂസ് കൂള്‍ ഡ്രിങ്സ്, ഐസ് ക്രിം തുടങ്ങിയ സ്ഥപനങ്ങളിലും, ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചിരിക്കണം.

Update: 2020-07-28 14:50 GMT

ദമ്മാം: സൗദിയിലെ ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും പണം സ്വീകരിക്കുന്നതിന് ഇന്ന് മുതല്‍ ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചിരിക്കണമെന്ന് സൗദി ബിനാമി ബിസിനസ് വിരുദ്ധ വിഭാഗം അറിയിച്ചു. കോഫി ഷോപ്പുകള്‍, ബുഫിയ, കഫ്തീരിയ, ഫ്രഷ് ജ്യൂസ് കൂള്‍ ഡ്രിങ്സ്, ഐസ് ക്രിം തുടങ്ങിയ സ്ഥപനങ്ങളിലും, ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചിരിക്കണം.

കൂടാതെ കടല്‍ മല്‍സ്യം പാചകംചെയ്ത് വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലും ഭക്ഷണം വില്‍പന നടത്തുന്ന വാഹനങ്ങളിലും ഉപകരണം സ്ഥാപിച്ചിരിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. ബിനാമി ബിസിനസ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ക്യാഷ് രഹിത സമ്പ്രദായം ഏര്‍പ്പെടുത്തുന്ന രീതിക്ക് ഈ സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണം സ്ഥാപിക്കുന്നത്. 

Tags:    

Similar News