അരനൂറ്റാണ്ട് കാലത്തെ അനുഭവസംഗമമായി 'റിയാദ് ഡയസ്‌പോറ'

Update: 2024-08-22 06:25 GMT

കോഴിക്കോട്: അരനൂറ്റാണ്ട് കാലത്തെ പ്രവാസ സൗഹൃദവും അനുഭവങ്ങളും പങ്കുവച്ച് 'റിയാദ് ഡയസ്‌പോറ' റാവിസ് കടവ് റിസോര്‍ട്ടില്‍ സംഗമിച്ചു. 'റിയാദ് റൂട്‌സ് റീ യൂനിയന്‍' എന്ന പേരില്‍ നടത്തിയ പരിപാടിയുടെ പൊതുസമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇത്തരം സൗഹൃദ കൂട്ടങ്ങള്‍ ഉണ്ടാവുന്നത് പലതരത്തില്‍ നമ്മുടെ നാടിന് ഉപകാരപ്രദമാവുമെന്നും ഗള്‍ഫ് പൗരന്മാര്‍ കേരളത്തിലേക്ക് ടൂറിസ്റ്റുകളായി കൂടുതല്‍ എത്താന്‍ പദ്ധതികള്‍ കൂടുതല്‍ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തേ, റിയാദിലുണ്ടായിരുന്ന പ്രവാസികളായ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ല്‍ നിന്നുള്ളവരാണ് പരിപാടിക്കെത്തിയത്. ആദ്യ സെഷന്‍ അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു. കരുണയുടെ പര്യായമാണ് ഓരോ പ്രവാസിയുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എം കെ മുനീര്‍ എംഎല്‍എ വിശിഷ്ടാതിഥിയായി. മൂന്നാം സെഷനില്‍ ടി സിദ്ദിഖ് എംഎല്‍എ സംസാരിച്ചു. ഗസല്‍ ഗായകരായ റാസയും ബീഗവും നയിച്ച ഗസല്‍ സായാഹ്നം അരങ്ങേറി. റിയാദ് ഡയസ്‌പോറ ചെയര്‍മാന്‍ ഷക്കീബ് കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. ചീഫ് കോഓഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍ ആമുഖം നടത്തി. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അഷ്‌റഫ് വേങ്ങാട്ട് വിഷനും മിഷനും അവതരിപ്പിച്ചു.



ജനറല്‍ കണ്‍വീനര്‍ നാസര്‍ കാരന്തൂര്‍, ഖജാഞ്ചി ബാലചന്ദ്രന്‍ നായര്‍, അയ്യൂബ്ഖാന്‍, ഉബൈദ് എടവണ്ണ, ഷാജി ആലപ്പുഴ, നാസര്‍ കാരക്കുന്ന്, ബഷീര്‍ പാങ്ങോട് സംസാരിച്ചു. അഡ്വ. അനില്‍ ബോസ്, ഡോ. സൂരജ് പാണയില്‍, ടി എം അഹമ്മദ് കോയ, എന്‍ എം ശ്രീധരന്‍ കൂള്‍ ടെക്, ഷാജി കുന്നിക്കോട്, ബഷീര്‍ മുസ് ല്യാരകത്ത്, ഡേവിഡ് ലൂക്ക്, മുഹമ്മദ് കുട്ടി പെരിന്തല്‍മണ്ണ, മജീദ് ചിങ്ങോലി, സലീം കളക്കര, അഡ്വ. സൈനുദ്ധീന്‍ കൊച്ചി, ഫസല്‍ റഹ്മാന്‍, മുഹമ്മദലി മുണ്ടോടന്‍, മുഹമ്മദ് അലി വേങ്ങാട്ട്, റാഫി കൊയിലാണ്ടി, ഷീബാ രാമചന്ദ്രന്‍, മാധ്യമ പ്രവര്‍ത്തകന്‍ സി കെ ഹസന്‍കോയ, ഇസ്മായില്‍ എരുമേലി തുടങ്ങി വിവിധ മേഖലകളിലെ അറുനൂറോളം പ്രതിനിധികള്‍ സമ്മേളനത്തിന്‍ പങ്കെടുത്തു.

Tags: