യുഎഇയില്‍ മഴ തുടരുന്നു; പലയിടത്തും ഗതാഗതക്കുരുക്ക്

ദൂരക്കാഴ്ച കുറയുന്നത് കാരണം അപകട സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Update: 2019-03-28 04:26 GMT

ദുബയ്: രണ്ടാംദിവസവും മഴ തുടര്‍ന്നതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഇന്നലെ മുതലാണ് ശക്തമായ ഇടിയോടു കൂടിയുള്ള മഴ ആരംഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നും ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്നുമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. മഴ തുടരുമെന്നാണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. ദൂരക്കാഴ്ച കുറയുന്നത് കാരണം അപകട സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




Tags: