രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനം: അരലക്ഷം പേര്‍ പങ്കെടുക്കുമെന്ന് ഹിമാന്‍സു വ്യാസ്

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്, കെഎംസിസി തുടങ്ങിയ പ്രവാസി സംഘടനകളുടെ സഹകരണത്തോടെയാണ് ദുബയില്‍ വന്‍ സമ്മേളനം ഒരുക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി യുഎഇയില്‍ എത്തുന്നത്.

Update: 2019-01-09 05:49 GMT

ദുബയ്: മഹാത്മാ ഗാന്ധിയുടെ 150 മത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ദുബയ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടക്കുന്ന സാംസ്‌ക്കാരിക സംഗമത്തില്‍ എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി മുഖ്യാഥിതിയായി സംബന്ധിക്കും. സമ്മേളനത്തില്‍ അരലക്ഷം പേര്‍ പങ്കെടുക്കുമെന്ന് എഐസിസി സിക്രട്ടറി ഹിമാന്‍സു വ്യാസ് ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്, കെഎംസിസി തുടങ്ങിയ പ്രവാസി സംഘടനകളുടെ സഹകരണത്തോടെയാണ് ദുബയില്‍ വന്‍ സമ്മേളനം ഒരുക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി യുഎഇയില്‍ എത്തുന്നത്. വെള്ളിയാഴ്ച ദുബയിലെ വ്യാപാരികളുമായും സംവദിക്കുന്ന രാഹുല്‍ ഗാന്ധി ദുബയിലെ ലേബര്‍ ക്യാംപുകളും സന്ദര്‍ശിക്കും. ശനിയാഴ്ച അബുദബിയിലെത്തുന്ന രാഹുല്‍ ഗാന്ധി ശൈഖ് സായിദ് മോസ്‌കിലും സന്ദര്‍ശനം നടത്തും. അതേ ദിവസം വിദ്യാര്‍ത്ഥികളുും വ്യാപാരികളും നല്‍കുന്ന സ്വീകരണത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഐഒസി സിക്രട്ടറി ആരതി കൃഷ്ണ, ഇന്‍കാസ് പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരി, കെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ എന്നിവരും സംബന്ധിച്ചു.




Tags:    

Similar News