ഖത്തര്‍ ലോകകപ്പ്: 'ഹയ്യ' കാര്‍ഡുള്ളവര്‍ക്ക് സൗജന്യ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയുമായി ഒമാന്‍

Update: 2022-09-10 05:55 GMT

മസ്‌കത്ത്: ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് ഖത്തര്‍ നല്‍കുന്ന 'ഹയ്യ' കാര്‍ഡുള്ളവര്‍ക്ക് മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയുമായി ഒമാന്‍. ഖത്തര്‍ ലോകപ്പിനോടനുബന്ധിച്ച് ഒമാന്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ വിശദീകരിക്കാന്‍ പൈതൃക വിനോദസഞ്ചാര മന്ത്രാലയം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ സൗജന്യമാണെന്നും 60 ദിവസത്തേക്ക് സാധുതയുണ്ടാവുമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് ആന്റ് സിവില്‍ സ്റ്റാറ്റസിലെ അഡ്മിനിസ്‌ട്രേറ്റിവ് ആന്റ് ഫിനാന്‍ഷ്യല്‍ അഫയേഴ്‌സ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അഹമ്മദ് ബിന്‍ സഈദ് അല്‍ ഗഫ്രി അറിയിച്ചു. ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് കുടുംബത്തെ കൊണ്ടുവരാനും ഒമാനില്‍ താമസിക്കാനും ഇതിലൂടെ സാധിക്കും. ലോകകപ്പിനോടനുബന്ധിച്ച് യുഎഇയും സൗദിയും മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ അനുവദിച്ചിട്ടുണ്ട്.

Tags: