പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രവാസി കൂട്ടായ്മയുടെ പ്രതിഷേധസംഗമം

സംഗമം നിയോ പ്രസിഡന്റ് ഹുസൈന്‍ ചുള്ളിയോട് ഉദ്ഘാടനം ചെയ്തു.

Update: 2020-01-07 14:28 GMT

ജിദ്ദ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജിദ്ദ വഴിക്കടവ് പ്രവാസി കൂട്ടായ്മ (ജീവ) പ്രതിഷേധസംഗമം നടത്തി. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിന് ഇന്ത്യയില്‍ നിലനിന്നുപോന്നിരുന്ന പഴയ ബാലറ്റ് രീതിയിലുള്ള തിരഞ്ഞെടുപ്പ് തിരിച്ചുകൊണ്ടുവരണമെന്ന് 'ജീവ' പ്രമേയത്തിലൂടെ ട്രഷറര്‍ ഷാജി പാറക്കോട്ട് ആവശ്യപ്പെട്ടു. സംഗമം നിയോ പ്രസിഡന്റ് ഹുസൈന്‍ ചുള്ളിയോട് ഉദ്ഘാടനം ചെയ്തു.

ജീവ പ്രസിഡന്റ് നാസര്‍ കല്ലിങ്ങല്‍പാടം അധ്യക്ഷത വഹിച്ചു. ജാതിയുടെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിയമങ്ങള്‍ ഇന്ത്യയുടെ ഐക്യത്തെയും അഖണ്ടതയെയും തകര്‍ക്കുന്നതാണെന്നും ഇന്ത്യയുടെ മഹത്തായ മതേതര നിലപാടിനെ ഇല്ലായ്മ ചെയ്ത് രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ് സംഘപരിവാര്‍ ശക്തികള്‍ക്കെതിരേ മുഴുവന്‍ ജനാധിപത്യ, മതേതരകക്ഷികളും ഒന്നിച്ചുപോരാടുന്നത് സന്തോഷകരമാണെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. റഷീദ് വരിക്കോടന്‍, സൈഫുദ്ദീന്‍ നിലമ്പൂര്‍, ഹംസ നിലമ്പൂര്‍, പി സി എ റഹ്മാന്‍, നജീബ് കളപ്പാടന്‍, മുര്‍ഷിദ് കരുളായി, ഇ എ ഗഫൂര്‍ എടക്കര, ഉമ്മര്‍ ചുങ്കത്തറ, അബൂട്ടി പള്ളത്ത്, ഫസല്‍ മൂത്തേടം, മുനീര്‍ അമരമ്പലം, ജീവ സെക്രട്ടറി ഫിറോസ്, സല്‍മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

Tags:    

Similar News