സൗദിയില്‍ ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയവര്‍ക്ക് പ്രഫഷന്‍ മാറ്റം പുനസ്ഥാപിച്ചു

Update: 2020-02-01 08:12 GMT

ദമ്മാം: സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവര്‍ വിസയിലുള്ളവര്‍ക്ക് പ്രഫഷന്‍ മാറ്റം നടത്താവുന്ന നിയമം വീണ്ടും സൗദി തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം പുനസ്ഥാപിച്ചു. ഹൗസ് െ്രെഡവര്‍ ഉള്‍പ്പടെയുള്ള വീട്ടുജോലിക്കാര്‍ക്ക് സ്ഥാപനങ്ങളിലേക്ക് മാറാനും പ്രഫഷന്‍ മാറ്റം നടത്താനും അനുമതി നല്‍കുന്ന നിയമം പ്രാബല്്യത്തില്‍ വന്നതായി പ്രമുഖ സൗദി പത്രം റിപോര്‍ട്ട് ചെയ്തു. സൗദിയിലെത്തി ഒരു വര്‍ഷത്തില്‍ കൂടുതലായവര്‍ക്ക് പ്രഫഷന്‍ മാറ്റവും സ്ഥാപനങ്ങളിലേക്കുള്ള സേവനമാറ്റവും അനുവദിക്കില്ല. പുതിയ വിസയിലെത്തിയവര്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. ഏഴുവര്‍ഷം മുമ്പാണ് ഇതിനു മുമ്പ് വീട്ടുജോലിക്കാര്‍ക്ക് പ്രഫഷന്‍ മാറ്റം നടത്താനും സ്ഥാപനങ്ങളിലേക്കു മാറാനും അനുമതി നല്‍കിയത്. സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികള്‍ക്ക് മാറ്റത്തിനു അനുവാദമുണ്ടാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘനങ്ങള്‍ക്ക് മന്ത്രാലയം ഏര്‍പ്പെടുത്തിയ പിഴയുടെ 80 ശതമാനം വരെ ഇളവ് നല്‍കുന്ന നിയമം കഴിഞ്ഞ ദിവസം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.




Tags:    

Similar News