ശിഹാബ് അഞ്ചവടിക്ക് യാത്രയയപ്പു നല്‍കി

Update: 2019-01-23 11:27 GMT
പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോവുന്ന ജിദ്ദയിലെ പ്രമുഖ ഫുട്‌ബോള്‍ റഫറി ശിഹാബ് അഞ്ചവടിക്ക് ബ്ലൂസ്റ്റാര്‍ ക്ലബിന്റെ ഉപഹാരവും മൊമെന്റോയും ക്ലബ്ബ് പ്രസിഡന്റ് അബ്ദുല്‍ കരീം സമ്മാന�

ജിദ്ദ: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോവുന്ന ജിദ്ദയിലെ പ്രമുഖ ഫുട്‌ബോള്‍ റഫറി ശിഹാബ് അഞ്ചവടിക്ക് ബ്ലൂസ്റ്റാര്‍ ക്ലബിന്റെ നേതൃത്വത്തില്‍ ഹൃദ്യമായ യാത്രയയപ്പു നല്‍കി. ഷറഫിയ റമദാന്‍ വില്ലയില്‍ വച്ചു നടന്ന പരിപാടിക്ക് ബ്ലൂസ്റ്റാര്‍ ക്ലബ് മാനേജ്‌മെന്റും അംഗങ്ങളും നേതൃത്വം നല്‍കി. ബ്ലൂസ്റ്റാര്‍ ക്ലബ് പ്രസിഡന്റ് അബ്ദുല്‍കരീം അധ്യക്ഷതവഹിച്ച പരിപാടിക്ക് സെക്രട്ടറി ഷഫീക് പട്ടാമ്പി സ്വാഗതവും ടീം മാനേജര്‍ ശരീഫ് പരപ്പന്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് യഹ്‌യ കെ കെ, ജംഇയ്യത്തുല്‍ അന്‍സാര്‍ പ്രസിഡന്റ് റഷീദ് കുഞ്ഞു കായംകുളം, ഫിറോസ് നീലാമ്പ്ര, ബാവ പള്ളിശ്ശേരി, മുസ്തഫ മേല്‍മുറി, നിസാര്‍ കൊടശ്ശേരി, ഫഹദ് ഒതുക്കുങ്ങല്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു. കേരള സെവന്‍സ ്അസോസിയേഷന്‍ അംഗീകൃത റഫറിയായ ശിഹാബ് അഞ്ചവടി ഭാവിയില്‍ നാട്ടിലെ അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റുകളില്‍ സജീവമാവാനുള്ള തീരുമാനമാണെന്ന് മറുപടി പ്രസംഗത്തില്‍ അറിയിച്ചു. ബ്ലൂസ്റ്റാര്‍ ക്ലബിന്റെ ഉപഹാരവും മൊമെന്റോയും പ്രസിഡന്റ് അബ്ദുള്‍കരീമും അംഗങ്ങളും ചേര്‍ന്ന് ഷിഹാബിനു സമ്മാനിച്ചു.



Tags:    

Similar News