സൗദി അറേബ്യയില്‍ മലയാളി ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചു

Update: 2024-05-22 14:45 GMT

ദമ്മാം: സൗദി അറേബ്യയില്‍ മലയാളി ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചു. പത്തനംതിട്ട ഉളനാട് സ്വദേശി മുളനില്‍ക്കുന്നതില്‍ ഇടപ്പുരയില്‍ പി എം സാജന്‍(57) ആണ് മരിച്ചത്. കഴിഞ്ഞ 32 വര്‍ഷമായി ഈച്ച് സെക്കന്റ് ഇന്‍ടസ്ട്രിയല്‍ സിറ്റിയിലെ യുഎസ്ജി മിഡില്‍ ഈസ്റ്റ് കമ്പനിയില്‍ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അല്‍ഖോബാര്‍ ദോസരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    

Similar News