സൗദിയില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ പഠനം തുടങ്ങുന്നു; വിദേശി അധ്യാപകര്‍ക്ക് സ്വന്തം നാട്ടില്‍ നിന്ന് ക്ലാസെടുക്കാം

Update: 2020-08-29 16:37 GMT

ദമ്മാം: സൗദിയില്‍ നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന വിദ്യാഭ്യാസത്തിനു തുടക്കം കുറിക്കും. 60 ലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ മുതല്‍ പഠനത്തിനു തുടക്കം കുറിക്കുന്നത്. കൊവിഡ് പ്രതിസന്ധി തുടരുന്നതിനാലാണ് വിദ്യാഭ്യാസം ഓണ്‍ ലൈന്‍ മുഖേന നടപ്പിലാക്കുന്നത്. ഇതിന്നാവശ്യമായ എല്ലാ സജീകരണങ്ങളും പൂര്‍ത്തിയാക്കിയാതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 5,25,000 അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ മന്ത്രാലയം നല്‍കിയിരുന്നു.

സൗദിയിലെ വിദേശ വിദ്യഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ മുഖേന പ്രവര്‍ത്തിക്കുന്നതിനു സൗദി ഭരണകൂടം അനുമതി നല്‍കി.കൂടാതെ, വിദേശ അധ്യാപകര്‍ക്ക് അവരവരുടെ രാജ്യങ്ങളില്‍ നിന്ന് തന്നെ ക്ലാസ്സെടുക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് വിദ്യഭ്യാസ മന്ത്രി ഡോ. അബ്ദുല്‍ റഹ് മാന്‍ മുഹമ്മദ് അല്‍ആസിമി അറിയിച്ചു. കൊവിഡ് 19നെ തുടര്‍ന്ന് സൗദിയിലേക്കു തിരിച്ചു വരാന്‍ കഴിയാത്ത അധ്യാപകര്‍ക്കാണ് ഈ ഇളവ്.

അധ്യാപകര്‍ക്ക് യൂടൂബിലൂടേയും മറ്റും ക്ലാസ്സ് വിശദീകരിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികളുടെ സംശയനിവാരണം നടത്തിയിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

Similar News