കൊവിഡ് ബാധിച്ച് ഒമാനില്‍ ഒരാള്‍ കൂടി മരിച്ചു

ആറ് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ 11 വിദേശികളുമാണ് കൊവിഡ് 19 ബാധിച്ച് ഒമാനില്‍ മരിച്ചത്.

Update: 2020-05-09 11:00 GMT

മസ്‌കത്ത്: ഒമാനില്‍ കൊവിഡ് ചികില്‍സയിലുണ്ടായിരുന്ന ഒരാള്‍കൂടി മരിച്ചു. 80 വയസുള്ള സ്വദേശിയാണ് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 17 ആയി. ആറ് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ 11 വിദേശികളുമാണ് കൊവിഡ് 19 ബാധിച്ച് ഒമാനില്‍ മരിച്ചത്.

അതേസമയം, ഒമാനിലെ ആരോഗ്യമന്ത്രാലയം പുതിയ കൊവിഡ് വൈറസ് ബാധിച്ച 112 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3,224 ആയി. പുതിയ രോഗികളില്‍ കൂടുതല്‍ പേരും മസ്‌കത്ത് ഗവര്‍ണറേറ്റില്‍നിന്നുള്ളവരാണ്. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1068 ആയി ഉയര്‍ന്നു.

Tags: